ഇത് അപ്ഡേഷന്‍ നടന്നു കൊണ്ടിരിക്കുന്ന സൈറ്റാണ്
കാഴ്ചപ്പാടും ദൗത്യവും

അരൂർ ഗ്രാമ പഞ്ചാത്തിന്‍റെ കാഴ്ചപ്പാട് (Vision)

സുസ്ഥിര വികസനം, സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കി എല്ലാ ജനവിഭാഗങ്ങൾക്കും മികച്ച ജീവിതനിലവാരം ലഭ്യമാകുന്ന, അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സാമൂഹിക സുരക്ഷ എന്നീ മേഖലകളിലും മാതൃകാപരമായ ഒരു ഗ്രാമപഞ്ചായത്തായി അരൂരിനെ വികസിപ്പിക്കുക.

അരൂർ ഗ്രാമ പഞ്ചായത്തിന്‍റെ ദൗത്യം (Mission)

  • ജനകീയ പങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണസംവിധാനം ഉറപ്പാക്കുക.
  • ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും എല്ലാവർക്കും ലഭ്യമാക്കുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമവും സുരക്ഷയും ശക്തിപ്പെടുത്തുക.
  • പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകുക.
  • വിദ്യാഭ്യാസം, ആരോഗ്യം, കായികം, സാംസ്കാരിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക.
  • മത്സ്യബന്ധനം, കൃഷി, ചെറുകിട സംരംഭങ്ങൾ എന്നിവയിലൂടെ തൊഴിലും വരുമാനവും വർധിപ്പിക്കുക.
  • ദുരന്തനിവാരണവും കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള ശേഷിയും ശക്തിപ്പെടുത്തുക.
  • ഉൾക്കൊള്ളുന്നതും സമത്വാധിഷ്ഠിതവുമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

മുദ്രാവാക്യം:
"ജനപങ്കാളിത്തത്തോടെ സുസ്ഥിര വികസനത്തിലേക്ക് അരൂർ"

mission and vision