ഇത് അപ്ഡേഷന്‍ നടന്നു കൊണ്ടിരിക്കുന്ന സൈറ്റാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സി കെ പുഷ്പന്‍

പ്രസിഡൻ്റ്

മോളി ജസ്റ്റിന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുള്ള പരിയ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി പി സാബു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുമാ ദേവി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ചേർത്തല താലൂക്ക്, ആലപ്പുഴ ജില്ല, കേരളം.വാര്‍ഡുകള്‍ : 24 ,  നിയമസഭാ മണ്ഡലം : അരൂർ , ലോകസഭാ മണ്ഡലം : ആലപ്പുഴവില്ലേജുകള്‍ : അരൂർആകെ ജനസംഖ്യ (2011) : 39,214വിസ്തീർണ്ണം :15.15 ച.കി.  പഞ്ചായത്തിന്‍റെ പേര്           : അരൂര്‍ഉള്‍പ്പെടുന്ന വില്ലേജ്              : അരൂര്‍ബ്ലോക്ക് പഞ്ചായത്ത്             : പട്ടണക്കാട്താലൂക്ക്                                    : ചേര്‍ത്തലജില്ല                                             : ആലപ്പുഴലോകസഭാ മണ്ഡലം             : ആലപ്പുഴനിയമസഭാ മണ്ഡലം             :  അരൂര്‍ലോകസഭാംഗം                                ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

അരൂർ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

1762 വരെ അരൂര്‍ കൊച്ചി രാജ്യത്തിന്‍റെ ഭാഗമായിരുന്നു. കേരളത്തിലെ മണല്‍ പ്രദേശങ്ങളില്‍ പെട്ട അരൂര്‍ പിന്നീട് രൂപം കൊണ്ട ഭൂവിഭാഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അരൂരിന്റെ ചരിത്രത്തില്‍ പ്രധാനസ്ഥാനമുള്ളത് കാര്‍ത്ത്യായനി ക്ഷേത്രത്തിനാണ്. വില്വമംഗലം സ്വാമിയാര്‍ ദിവ്യദര്‍ശനത്തെ തുടര്‍ന്ന് ഇവിടെ പ്രതിഷ്ഠ നടത്തിയെന്ന ഐതിഹ്യമുണ്ട്. ക്ഷേത്രനിര്‍മ്മാണത്തില്‍ അരയസമുദായത്തിനും പ്രധാന പങ്കുണ്ടായിരുന്നു. 1663-ല്‍ ഡച്ചുകാര്‍ ആക്രമണം നടത്തിയതോടെ പ്രദേശത്തെ ക്ഷേത്രങ്ങള്‍ നശിക്കുകയും ബ്രാഹ്മണര്‍ നാടുവിടുകയും ചെയ്തു. പിന്നീട് വിവിധ സമുദായക്കാര്‍ ഇവിടെ കുടിയേറി. പുതുവാരനാട് ക്ഷേത്രം, വട്ടക്കേരി ശ്രീകണ്ഠകര്‍ണക്ഷേത്രം, പാവുമ്പയില്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവ അരൂരിലെ പ്രധാന ക്ഷേത്രങ്ങളാണ്. സെന്റ് അഗസ്റ്റിന്‍സ് പള്ളി അരൂരിലെ പ്രധാന ക്രൈസ്തവ ആരാധനാകേന്ദ്രമാണ്. 1877-ല്‍ പണി പൂര്‍ത്തിയായ ഈ പള്ളി വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ വലിയ...

കൂടുതൽ വായിക്കുക