അരൂർ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
1762 വരെ അരൂര്‍ കൊച്ചി രാജ്യത്തിന്‍റെ ഭാഗമായിരുന്നു. കേരളത്തിലെ മണല്‍ പ്രദേശങ്ങളില്‍ പെട്ട അരൂര്‍ പിന്നീട് രൂപം കൊണ്ട ഭൂവിഭാഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അരൂരിന്റെ ചരിത്രത്തില്‍ പ്രധാനസ്ഥാനമുള്ളത് കാര്‍ത്ത്യായനി ക്ഷേത്രത്തിനാണ്. വില്വമംഗലം സ്വാമിയാര്‍ ദിവ്യദര്‍ശനത്തെ തുടര്‍ന്ന് ഇവിടെ പ്രതിഷ്ഠ നടത്തിയെന്ന ഐതിഹ്യമുണ്ട്. ക്ഷേത്രനിര്‍മ്മാണത്തില്‍ അരയസമുദായത്തിനും പ്രധാന പങ്കുണ്ടായിരുന്നു. 1663-ല്‍ ഡച്ചുകാര്‍ ആക്രമണം നടത്തിയതോടെ പ്രദേശത്തെ ക്ഷേത്രങ്ങള്‍ നശിക്കുകയും ബ്രാഹ്മണര്‍ നാടുവിടുകയും ചെയ്തു. പിന്നീട് വിവിധ സമുദായക്കാര്‍ ഇവിടെ കുടിയേറി. പുതുവാരനാട് ക്ഷേത്രം, വട്ടക്കേരി ശ്രീകണ്ഠകര്‍ണക്ഷേത്രം, പാവുമ്പയില്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവ അരൂരിലെ പ്രധാന ക്ഷേത്രങ്ങളാണ്. സെന്റ് അഗസ്റ്റിന്‍സ് പള്ളി അരൂരിലെ പ്രധാന ക്രൈസ്തവ ആരാധനാകേന്ദ്രമാണ്. 1877-ല്‍ പണി പൂര്‍ത്തിയായ ഈ പള്ളി വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ വലിയ...
കൂടുതൽ വായിക്കുക